ad

ad

04/02/2012

Mega Ayurveda Camp & Supply of Medicin Kit മെഗാ ആയുര്‍വേദ ക്യാമ്പ്‌



A Mega Ayurvedic Camp and Suply of Medicine Kit conducted by Jci Payyoli on 4.2.2012 (9 am to 1 noon) at Junior Technical School, Ayanikkad. JCI Zone XXI Vice President Jc. Ranjeev Kurup attended in the function.

ജെ.സി.ഐ പയ്യോളിയുടെ ആഭിമുഖ്യത്തില്‍ അയനിക്കാട് ജെ.ടി. സ്‌കൂളില്‍ വച്ച് 4.2.12ന് 9 മുതല്‍ 2 മണി വരെ മെഗാ ആയുര്‍വേദ ക്യാമ്പും മരുന്നുവിതരണവും നടത്തി. സോണ്‍ 21 വൈസ് പ്രസിഡണ്ട് ജെ.സി. രണ്‍ജീവ് കുറുപ്പ് പങ്കെടുത്ത യോഗത്തില്‍ ജെ.സി. ജിതേഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജെ.സി. ജയദേവന്‍ എം.പി. ആദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനുവേണ്ടി ശ്രീമതി കെ.ടി.സിന്ധു ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീ എം.പി.ഭരതന്‍, ശ്രീ സി.ടി.ജിതേഷ്, ശ്രീ മൂലയില്‍ രവീന്ദ്രന്‍, ഡോക്ടര്‍ ഇ.പി.ഷീജ എന്നിവര്‍ സംസാരിച്ചു. ഏകദേശം 400 ഓളം രോഗികളെ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നുവിതരണം നടത്തി. പരിപാടി വന്‍വിജയമായെന്ന് പ്രസിഡണ്ട് ജെ.സി. ജയദേവന്‍ അഭിപ്രായപ്പെട്ടു.
ജെ.സി.ഐ പയ്യോളി അംഗങ്ങളായ ജെ.സി. ഒ.ശശി, ജെ.സി.നൗഷാദ്, ജെ.സി.ജിതേഷ്, ജെ.സി.സദാനന്ദന്‍ കാവില്‍, ജെ.സി.കെ.എം. ഷമീര്‍, ജെ.സി.ഗഫൂര്‍, ജെ.സി.നദീര്‍ കെ.എം., ജെ.സി. നൗഷാദ്, ജെ.സി.ബാബു, ജെ.സി.കിഷോര്‍ ജെ.സി.രാമചന്ദ്രന്‍, ജെ.സി.രമേഷ്, ജെ.സി.കുഞ്ഞിമൊയ്തീന്‍, ജെ.സി.അബ്ദുള്‍സലാം എന്നിവര്‍ പങ്കെടുത്തു.































Popular

Recent

Comments